ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി 2018 മാര്‍ച്ച് 31 വരെ

Glint staff
Thu, 07-12-2017 02:56:49 PM ;
Delhi

aadhar-card

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്.

 

വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവ്  വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്നും കോടതി അറിയിച്ചു.

 

Tags: