ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Glint staff
Thu, 07-12-2017 12:25:37 PM ;
Thiruvananthapuram

ockhi

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.കടലില്‍ ആലപ്പുഴക്കും കൊച്ചിക്കും ഇടയില്‍ വച്ചാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. തീരസംരക്ഷണസേന  നടത്തിയ തെരച്ചിലില്‍ കരയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് മൃതദേഹങ്ങള്‍ കട്ടിയത്.ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.

 

മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും.ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇനിയും ബോട്ടുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.കണ്ടെത്തിയ മൃതദേഹങ്ങളില്‍  നിലവില്‍ ഒമ്പതെണ്ണം കൂടി തിരിച്ചറിയാനുണ്ട്.

 

ദുരന്തം ഉണ്ടായിട്ട് എട്ട്  ദിവസം തികയുമ്പോഴും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

 

Tags: