ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Glint staff
Wed, 20-12-2017 01:08:34 PM ;
chennai

Jayalalithaa

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പൂര്‍ണ ബോധവതിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ടിടിവി ദിനകരന്‍ വിഭാദഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

 

മരിച്ച ശേഷമല്ല ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് ദിനകരന്‍ പക്ഷത്തെ മുന്‍ എം.എല്‍.എ വെട്രിവേല്‍ പറഞ്ഞു. ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുമെന്നും വെട്രിവേല്‍ വ്യക്തമാക്കി. ജയലളിതയുടെ സ്വകാര്യത കണക്കിലെടുത്താണ് ഇത്രയും നാള്‍ വീഡിയോ പുറത്തുവിടാതിരുന്നതെഞ്ഞും വെട്രിവേല്‍ പറഞ്ഞു.

 

ജയലളിതയുടെ മരണത്തില്‍ ടി.ടി.വി ദിനകരനും ശശികലയും ആരോപണ വിധേയരായിരുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതുവരെ പുറത്തുവിടാത്ത വീഡിയോ ഇപ്പോള്‍ പരസ്യമാക്കിയത് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

Tags: