എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

Glint staff
Wed, 20-12-2017 06:21:48 PM ;
Delhi

 mp.veerendrakumar

എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു,രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിന് കൈമാറി.ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍ഡിഎയുടെ ഭാഗമായതോടെയാണ് വീരേന്ദ്രകുമാര്‍ രാജി വച്ചത്.  വിമത വിഭാഗം നേതാവ് ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ കേരള ഘടകത്തിന്റെ നീക്കം.

 

രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായാണ് നിലവില്‍ ജെഡിയു നില്‍ക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇടതുമുന്നണിയിലേക്ക് പോകുമെന്ന സൂചന വീരേന്ദ്രകുമാര്‍ നല്‍കിയിരുന്നു.

 

ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമെന്നാണ് സൂചന.

 

 

Tags: