2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യത

Glint staff
Thu, 21-12-2017 02:14:35 PM ;
Delhi

Rs 2000

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പറയുന്നത്.

 

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപ വരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ആര്‍ ബി ഐയുടെ നീക്കം എന്നാണ് സൂചന.

 

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ പുറത്തിറക്കിയത്.

 

Tags: