ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രി; നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

Glint staff
Fri, 22-12-2017 06:37:54 PM ;
Ahmedabad

vijay rupani-nitin patel

വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.

 

ഗുജറാത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സീറ്റുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് വരികയും ചെയ്തിരുന്നു.

 

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് വിജയ് രൂപാണി.

 

Tags: