ചരിത്ര നേട്ടത്തില്‍ ഐ.എസ്.ആര്‍.ഒ: നൂറാം ഉപഗ്രഹം ഭ്രമണപഥത്തില്‍

Glint staff
Fri, 12-01-2018 11:40:21 AM ;
chennai

ISRO-launches-Cartosat-2

ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 വിക്ഷേപണം വിജയം. കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി.സി40 റോക്കറ്റില്‍ വിക്ഷേപണം നടത്തിയത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു വിക്ഷേപണം. പേടകത്തിലെ മറ്റ് ഉപഗ്രങ്ങളെല്ലാം വിജയകരമായി ഭ്രമണപഥത്തിലെത്തിയെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

 

കാര്‍ട്ടോസാറ്റ്‌രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.

 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാര്‍ട്ടോസാറ്റ് ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ്, റോഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റം ലക്ഷ്യംവെച്ചാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാന്‍ കഴിയുന്ന മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

 

അതേസമയം, ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കും.

 

.

 

Tags: