പദ്മാവത് നിരോധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

Glint staff
Wed, 17-01-2018 03:20:54 PM ;
Delhi

 padmavat

പദ്മാവത് സിനിമയുടെ റിലീസിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമാണ് സിനിമയുടെ റിലീസ് നിരോധിച്ചത്.

 

സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുവെന്ന് കാട്ടിയാണ് നിര്‍മാതാക്കളായ വിയകോമും സഞ്ജയ് ലീല ബന്‍സാലി പ്രൊഡക്ഷന്‍സുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വരുന്ന 25നാണ്് പദ്മാവതിന്റെ റിലീസ്.

 

Tags: