അഗ്‌നി 5 മിസൈല്‍ വിക്ഷേപണം വിജയകരം

Glint staff
Thu, 18-01-2018 02:46:36 PM ;
Delhi

 Agni-V_missile

അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കും.

 

വിക്ഷേപണം വിജയകരമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു. തുടര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും വിക്ഷേപണം വിജയം സ്ഥിരീകരിച്ചു. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

 

ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍  നിലനില്‍ക്കെയാണ് ഈ വിക്ഷേപണം എന്നതും ശ്രദ്ധേയമാണ്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി 5. അഗ്‌നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്.

 

 

Tags: