ഉത്തര്‍പ്രദേശില്‍ ട്രാക്കിലൂടെ പാട്ട് കേട്ട് നടന്ന ആറ് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

Glint staff
Mon, 26-02-2018 02:39:03 PM ;
Lucknow

train-accident

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിലൂടെ പാട്ട് കേട്ട് നടന്ന ആറ് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ട് ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

 

പെയിന്റിംഗ് തൊഴിലാളികളായ സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ഐസിയുവില്‍ ചികിത്സയിലുള്ളയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

യുവാക്കളുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു.

 

 

Tags: