ആന്ധ്രാ മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

Glint staff
Thu, 08-03-2018 12:16:55 PM ;
Amaravati

 Chandrababu-Naidu

ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) രണ്ടു കേന്ദ്ര മന്ത്രിമാര്‍ രാജിവെയാക്കാനിരിക്കെയാണ് ബി.ജെ.പി മന്ത്രിമാര്‍ രാജി ഉണ്ടായിരിക്കുന്നത്.

 

കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജിയ്‌ക്കൊരുങ്ങുന്നത്.
ലോക്‌സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ ആറ് എംപിമാരുമാണ് ടി.ഡി.പിക്കുള്ളത്. ആന്ധ്രയ്ക്ക് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.

 

ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആന്ധ്രാപ്രദേശ് വിഭജനസമയത്ത്  ആന്ധ്രയ്ക്ക് പ്രത്യേകപദവിയും സാമ്പത്തിക പാക്കേജും വേണമെന്ന നിര്‍ദേശം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാതാണ് ടി.ഡി.പിയുടെ ആവശ്യം.

 

Tags: