ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; 9 ജവാന്മാര്‍ കൊല്ലപ്പെട്ടു

Glint staff
Tue, 13-03-2018 06:38:53 PM ;
Chandigarh

 naxal-attack

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയിലുണ്ടായ നക്‌സലാക്രമണത്തില്‍ 9 ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഇതിന് മുമ്പും ഈ പ്രദേശത്ത് സൈകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം വനത്തിനുള്ളില്‍ നകസലുകള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

 

Tags: