ടി.ടി.വി ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു

Glint staff
Thu, 15-03-2018 12:18:36 PM ;
Chennai


ttv-dinakaran

എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്.

തൽക്കാലം പ്രഷര്‍ കുക്കറായിരിക്കും പാർട്ടി ചിഹ്നമെന്നും എന്നാൽ രണ്ടില ചിഹ്നത്തിനായി നിയമ പോരാട്ടം നടത്തുമെന്നും ദിനകരൻ പറഞ്ഞു.

ജയലളിതയുടെ മരണ ശേഷം എ.ഐ.ഡി.എം.കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഇതാണ് ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായത്.

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു.

കമല്‍ഹാസന്റെയും രാജനീകാന്തിന്റെയും പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുമായി ദിനകരനും എത്തിയിരിക്കുന്നത്.

Tags: