ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

Glint staff
Wed, 04-04-2018 06:53:47 PM ;
Delhi

election-commision

ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍.

 

സുപ്രീംകോടതി ഹര്‍ജി അംഗീകരിക്കുകയാണെങ്കില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരിടത്ത് മാത്രം മത്സരിക്കാനേ അര്‍ഹതയുണ്ടാവൂ എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു.

 

നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കാം. രണ്ടിടങ്ങളിലും വിജയിക്കുകയാണെങ്കില്‍ ഒരു മണ്ഡലത്തില്‍ നിന്നും രാജിവെച്ച് ആറ് മാസത്തിനുള്ളില്‍ അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

 

സുപ്രീംകോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി ഉപാധ്യായ് ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രീം കാടതി വാദം കേള്‍ക്കും.

 

Tags: