കത്തുവ സംഭവത്തെ അപലപിച്ച് യു.എന്‍

Glint staff
Sat, 14-04-2018 01:25:48 PM ;
Delhi

Antonio Guterres

കത്തുവയിലെ എട്ടുവയസുകാരിയായ ആസിഫയെ പീഡിപ്പിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

അതേ സമയം, കത്തുവ ബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം കേസിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. കുറ്റകൃത്യത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

 

Tags: