വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും; വെളിപ്പെടുത്തലുമായി പിതാവ്

Glint staff
Tue, 17-04-2018 01:11:07 PM ;
Chennai

vijay

ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റിയ അന്തരീക്ഷമല്ല. സമയവും സാഹചര്യവും ഒത്തുവരുന്ന അവസരത്തില്‍വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങി. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയ് എത്രയോ ജൂനിയര്‍ ആണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ തമിഴകരാഷ്ട്രീയം സിനിമാതാരങ്ങളാല്‍ നിറയും. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ശോഭിക്കും, സാമൂഹ്യകാര്യങ്ങളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

 

എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കമല്‍ഹാസനും രജനിയും ഒരുമിച്ച് നിന്നാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴ്‌നാട്ടില്‍ അധികാരത്തില്‍ അവര്‍ക്ക് തുടരാനുമാകും. പക്ഷേ ഇവര്‍ രണ്ടു ചേരികളിലാണെങ്കില്‍ പഴയ പാര്‍ട്ടികള്‍ തന്നെ ഭരണത്തിലിരിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യുടെ അച്ഛന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

 

 

 

Tags: