ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

Glint staff
Fri, 20-04-2018 12:47:02 PM ;
Delhi

petrol-diesel-price

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വില പ്രകാരം ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില.

 

പെട്രോളിന്  കൊല്‍ക്കത്തയില്‍ 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില കഴിഞ്ഞ 55 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണം.

 

രാജ്യത്ത് ഈ വര്‍ഷം തന്നെ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോഴും രാജ്യത്തെ നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

 

Tags: