ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

Glint staff
Fri, 20-04-2018 01:25:51 PM ;
Delhi

dipak-misra

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിന് നോട്ടീസ് നല്‍കിയത്.

 

ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ അറുപത് എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ നടപടികള്‍ വേഗത്തിലാക്കിയത്.

 

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു.

 

 

Tags: