ബലാത്സംഗക്കേസ്: ആസാറാം ബാപ്പുവിന് ജീവപര്യന്തം

Glint Staff
Wed, 25-04-2018 01:20:32 PM ;
Jodhpur

asaram_bapu

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ആസാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവ്.  ജോധ്പുരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

 

2013 ഓഗസ്റ്റില്‍ ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ആസാറാമിനു പുറമേ നാലു സഹായികളും പ്രതികളായിരുന്നു. കേസിലെ പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

ശിക്ഷാവിധി പ്രഖ്യാപനത്തിന്റെ മുന്നോടിയായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശ്രമവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്

 

Tags: