കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്

Glint Staff
Sat, 12-05-2018 12:32:26 PM ;
Bengaluru

karnataka-election

representational image

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ കനത്ത പോളിങ്ങാണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തുന്നത്. 11 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് പോളിങ് ശതമാനം 24 വരെ എത്തിയിട്ടുണ്ട്. ആകെയുള്ള 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

 

സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 12,000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തി. ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

 

Tags: