ജെ.ഡി.എസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

Glint Staff
Tue, 15-05-2018 02:29:59 PM ;
Bengaluru

JDS-INC

കര്‍ണാടകയില്‍ സീറ്റുനിലകള്‍ മാറിവരുന്ന സാഹചര്യത്തില്‍ ജെ.ഡി.എസ്സിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

 

നേരത്തെ കേവല ഭൂരിപക്ഷത്തിലേക്കെത്തിയ ബി.ജെ.പി അവസാനഘട്ടത്തില്‍ 105 സീറ്റിലേക്കൊതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 75 സീറ്റുകളിലും ജെ.ഡി.എസ്സ് 40 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്.

 

 

Tags: