ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനമെന്ന് കുമാരസ്വാമി

Glint Staff
Wed, 16-05-2018 01:25:23 PM ;
Bengaluru

Kumaraswamy

കര്‍ണാടകയില്‍ ജെ.ഡി.എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് ഇതിനുള്ള കള്ളപ്പണം വരുന്നത്? ഇപ്പോള്‍ ഇന്‍കം ടാക്‌സൊക്കെ ഇവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു.

 

കേന്ദ്രത്തിലെ അധികാരം ദുരുപയോഗപ്പെടുത്തി കര്‍ണാടക പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപി.യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോഡിയുടെ വ്യാമോഹം മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു.

 

Tags: