കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

Glint Staff
Wed, 16-05-2018 07:06:56 PM ;
Bengaluru

 Kumaraswamy

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറെ അറിയിച്ചു. എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ഗവര്‍ണര്‍ക്ക് കൈമാറി. ജെ.ഡി.എസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയും അടക്കമുള്ള നേതാക്കന്മാരാണ് ഗവര്‍ണറെ കണ്ടത്.

 

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുവാദം നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമോപദേശം കിട്ടിയ ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞെതെന്ന് കുമാരസ്വാമി പറഞ്ഞു. ജെ.ഡി.എസ്സിന് എംഎല്‍എമാരുടെ പിന്തുണകത്തുമായി 77 കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ബസില്‍ രാജ്ഭവനു മുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല.

 

തുടര്‍ന്ന് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബംഗളുരുവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്. ജെ.ഡി.എസ്സും തങ്ങളുടെ എം.എല്‍.എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

 

നേരത്തെ 115 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അപ്പോഴും ഗവര്‍ണര്‍ തീരുമാനം പറഞ്ഞിരുന്നില്ല.

 

Tags: