ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; പെട്രോള്‍ 80 രൂപ കടന്നു

Glint Staff
Sat, 19-05-2018 01:29:41 PM ;
Thiruvananthapuram

 petrol-and-diesel-price-hike

സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസല്‍ വിലയും വര്‍ദ്ധിച്ച് ലിറ്ററിന് 73.6 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

 

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില. കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവച്ച ദിവസേനയുള്ള പെട്രോള്‍-ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചിരുന്നു. വിലനിര്‍ണയം നിര്‍ത്തിവെക്കുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വില 77.39 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 1.02 രൂപ കൂടി 78.41 രൂപയായിരിക്കുന്നത്. ഈ സമയത്ത് ഡീസല്‍ വില 70.38 രൂപയായിരുന്നു. ഇത് 1.23 രൂപ കൂടി 71.61 ആയി.

 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ദ്ധനവ് ഇനിയും തുടരാനാണ് സാധ്യത.

 

Tags: