ഗുജറാത്തില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

Glint Staff
Mon, 21-05-2018 01:45:14 PM ;
Ahmedabad

dalit, attack

ഗുജറാത്തിലെ രാജ്കോട്ടില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മുകേഷ് വാണിയ എന്ന യുവാവാണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. മുകേഷിന്റെ ഭാര്യക്കും മര്‍ദ്ദമേറ്റിട്ടുണ്ട്. അവര്‍ ഗുരുതരാവസ്ഥയിലാണ് എന്നാണ് അറിയുന്നത്.

 

മുകേഷിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി പുറത്ത് വിട്ടു. രണ്ടുപേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിക്കുന്നത്. മുകേഷ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

 

ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചത് എന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഉനയില്‍ 2016ല്‍ നാലു ദലിതരെ നഗ്‌നരാക്കി മര്‍ദിച്ചതു വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പശുവിന്റെ തോലുരിഞ്ഞു വിറ്റുവെന്നാരോപിച്ചാണു ഗോസംരക്ഷകരെന്നു പറയുന്നവര്‍ നാലു പേരെ മര്‍ദ്ദിച്ചത്.

 

'ഉനയില്‍ നിരപരാധികളെ മറ്റുള്ളവര്‍ക്കു മുന്നിലിട്ട് മര്‍ദ്ദിച്ച് നാണം കെടുത്തുകയാണുണ്ടായത്. എന്നാല്‍ ഇവിടെ ജാതിയുടെ പേരിലുള്ള ആക്രമണത്തില്‍ ഒരാള്‍ക്കു ജീവന്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പഴയകാല തെറ്റുകളില്‍ നിന്നു ഗുജറാത്ത് സര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല...' ജിഗ്‌നേഷ് മേവാനി സംഭവത്തോട് ട്വിറ്ററില്‍ പ്രതികരിച്ചു.

 

 

Tags: