തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ

Glint Staff
Wed, 23-05-2018 01:45:17 PM ;
Chennai

Sterlite-protest

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.

 

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെയുള്ള സമരത്തിന് നേരെ പോലീസ് ഇന്നലെ നടത്തിയ വെടിവെപ്പില്‍ 12 പേരാണ് മരിച്ചത്. വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.

 

അതേ സമയം പോലീസ് വാനിന് മുകളില്‍ നിന്ന് സമരക്കാര്‍രെ ഉന്നം വച്ചു തന്നെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണം ശക്തമാവുകയാണ്. പ്രതിഷേധം നിയന്ത്രണാതീതമായപ്പോള്‍ ആണ് വെടിവച്ചത് എന്നായിരുന്നു തമിഴ്‌നാട് ഡി.ജി.പിയുടെ വിശദീകരണം. സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

 

Tags: