കുമാരസ്വാമി വിശ്വാസവോട്ട് നേടി; ബി.ജെ.പി സഭ ബഹിഷ്‌ക്കരിച്ചു

Glint Staff
Fri, 25-05-2018 05:17:54 PM ;
Bengaluru

 karnataka-assembly

കര്‍ണാടകയില്‍ നിയമസഭയില്‍ 117 വോട്ടുകള്‍ നേടി എച്ച്.ഡി കുമാര സ്വാമി വിശ്വാസം തെളിയിച്ചു.  ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യെദിയൂരപ്പയുടെ പ്രസംഗത്തിന് ശേഷയിരുന്നു ഇറങ്ങിപ്പോക്ക്.

 

സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തതോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്.സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ്പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.

 

ജനതാദള്‍ വഞ്ചകരാണെന്നും ഇനി തന്റെ പോരാട്ടം അവര്‍ക്കെതിരെയാണെന്നും യെദിയൂരപ്പ സഭയില്‍ പറഞ്ഞു. കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതില്‍ ഡി.കെ ശിവകുമാര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടിവരും. നൂറില്‍ 99 പേരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നത്.ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കൂ എന്നുമാണ് കുമാരസ്വാമിയുടെ വിശ്വാസപ്രമേയത്തിന് യെദിയൂരപ്പ  നല്‍കിയ മറുപടി.

 

അതേസമയം, പണ്ട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി സഭയില്‍ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് കോണ്‍ഗ്രസിനു നന്ദി അറിയിക്കുകയും ചെയ്തു.

 

അതേസമയം മന്ത്രിസഭയിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വകുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് വിവരം.22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 14 മന്ത്രിമാര്‍ ജെ.ഡി.എസിനും ഉണ്ടാകും.

 

 

Tags: