മലപ്പുറത്ത് പത്ത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

Glint Staff
Mon, 04-06-2018 03:58:20 PM ;
Malappuram

theater, child abuse

മലപ്പുറത്ത് പത്ത് വയസ്സുകാരിയെ തിയേറ്ററില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.  എടപ്പാള്‍ ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നും പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.  

 

സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്. തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കുകയായിരുന്നു.

 

പിന്നീട് മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

 

Tags: