മുംബൈയില്‍ യുവാവിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

Glint Staff
Wed, 06-06-2018 04:09:28 PM ;
Mumbai

mobile-phone-blast

ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. ഇയാള്‍ മുംബൈ നഗരത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട യുവാവ് ഫോണ്‍ പെട്ടെന്ന് പുറത്തേക്കെടുത്തെറിഞ്ഞു. ഇത് കണ്ട് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Tags: