റിലീസ് ദിവസം തന്നെ 'കാല' ഇന്റര്‍നെറ്റില്‍

Glint Staff
Thu, 07-06-2018 01:06:35 PM ;
Chennai

rajinikanth-kaala

തിയേറ്ററിലെത്തിയതിന് തൊട്ടു പിന്നാലെ രജനീകാന്ത് ചിത്രം 'കാലാ' ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തു വിട്ടത്. ആദ്യ ഷോ തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കകമാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

 

സമീപകാലത്ത് ഇറങ്ങിയ ഒട്ടുമിക്ക തമിഴ് സിനിമകളും റിലീസ് ചെയ്ത് ഏറെ വൈകാതെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ്  റോക്കേഴ്സിനെ നിയന്ത്രിച്ചെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.

 

അതിനിടെ സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്.

 

Tags: