സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

Glint Staff
Mon, 18-06-2018 01:24:32 PM ;
Delhi

Arvind Kejriwal

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ നടത്താനാവില്ല. ഇത്തരത്തില്‍ സമരം നടത്താന്‍ അരാണ് കജ്‌രിവാളിന് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു. സമരത്തിനെതിരായി ലഭിച്ച രണ്ട് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെയാണ് കെജ്രിവാള്‍ ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ സമരം ആരംഭിച്ചത്. കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരാഹാരം തുടരുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

അതേ സമയം കെജ്‌രിവാളിനെ കാണില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍.

 

 

 

Tags: