ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി

Glint Staff
Wed, 20-06-2018 01:58:39 PM ;

ram-nath-kovind

പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. സഖ്യം പിരിഞ്ഞതോടെ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൊവ്വാഴ്ച രാജി വച്ചിരുന്നു.

 

ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ വിളിച്ച കശ്മീരില്‍നിന്നുള്ള  നേതാക്കളുടെ യോഗത്തിലാണ് സഖ്യം വിടാന്‍ തീരുമാനിച്ചത്. കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

 

അതേസമയം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറന്‍ഗസേബിന്റെ വീട് സന്ദര്‍ശിക്കാനായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും.  

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഹാരിയുടെ വധത്തിലും കഴിഞ്ഞ ദിവസം സൈനിക വെടിവെപ്പില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിലും കാശ്മീരില്‍ പ്രതിഷേധം ശക്തമാവുകയാണ്.

 

Tags: