വ്യാജ ബിരുദം: വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍ പ്രീത് കൗറിനെ ഡി.എസ്.പി സ്ഥാനത്ത് നിന്ന് കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

Glint Staff
Tue, 10-07-2018 01:02:41 PM ;
Chandigarh

Harmanpreet Kaur

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിന്റെ നായിക ഹര്‍മന്‍ പ്രീത് കൗറിന്റെ ബിരുദം വ്യാജമെന്ന് കണ്ടെത്തി. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍ പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ പോലീസ് സേനയില്‍ ഡപ്യൂട്ടി സൂപ്രണ്ടായി ജോലി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് നടത്തിയ വെരിഫിക്കേഷനില്‍ താരം സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡി.എസ്.പി സ്ഥാനത്ത് നിന്ന് കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്ക് ഹര്‍മന്‍ പ്രീതിനെ തരം താഴ്ത്തി.

 

മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്ന് 2011ല്‍ പഠനം പൂര്‍ത്തിയാക്കിയതായി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് താരം ഹാജരാക്കിയിരുന്നത്.

 

എന്നല്‍ താരത്തിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് കേസെടുത്തിട്ടില്ല. നടപടി തരംതാഴ്ത്തലില്‍ മാത്രം ഒതുക്കിയിരിക്കുകയാണ്.

 

 

Tags: