നീരവ് മോഡിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

Glint Staff
Mon, 02-07-2018 05:56:30 PM ;
Delhi

 nirav-modi

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോഡിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ്. നീരവിന്റെ സഹോദരങ്ങളായ നിഷാല്‍ മോഡി, കമ്പനി എക്സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവര്‍ക്കെതിരെയും ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഇന്‍ര്‍പോളിന്റെ നടപടി.

 

കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട  വജ്രവ്യാപാരി നീരവ് മോദി ഇപ്പോള്‍ ലണ്ടനിലാണ് എന്നാണ് വിവരം.ജുണ്‍ 28ന് വിദേശകാര്യ മന്ത്രാലയം യു.കെ, ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളോട് നീരവിന് പ്രവേശനാനുമതി നിഷേധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

 

Tags: