ചേലാകര്‍മ്മത്തിനെതിരെ സുപ്രീം കോടതി; അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല

Glint Staff
Mon, 09-07-2018 06:05:16 PM ;
Delhi

supreme-court

പെണ്‍കുട്ടികളിലെ ചേലാകര്‍മ്മത്തിന് എതിരെ സുപ്രീം കോടതി. മതാചാരത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി പറഞ്ഞു. ബോറ സമുദായത്തില്‍ തുടര്‍ന്നു വരുന്ന ഈ ആചരത്തിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നും ഇത് ശിക്ഷാര്‍ഹവും ജാമ്യമില്ലാത്തതുമായ കുറ്റമാക്കണമെന്ന് അഡ്വ. സുനിതാ തിവാരി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണച്ചത്. മഹാരാഷ്ട്രയ്ക്കു പുറമെ കേരളം, തെലങ്കാന സംസ്ഥാനങ്ങളെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഈ മാസം 16ന് കേസ് വിണ്ടും പരിഗണിക്കും.

 

Tags: