വാഹന ഇന്‍ഷുറസിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Glint Staff
Tue, 10-07-2018 02:56:26 PM ;
Delhi

vehicle-pollution-testing

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇനി മുതല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കാനാവില്ല. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം കൈമാറി. സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്നാണ് നടപടി.

 

നിശ്ചിത മാനദണ്ഡപ്രകാരമുള്ള പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാഹന ഉടമ കൈവശം സൂക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 

Tags: