കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി

Glint Staff
Wed, 18-07-2018 01:31:10 PM ;
Delhi

parliement

മോഡി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്‌സഭയില്‍ സ്പീക്കര്‍ അവതരണാനുമതി നല്‍കി. ചര്‍ച്ച ചെയ്യുന്ന തീയതിയും സമയവും പിന്നീടു തീരുമാനിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10 വരെയാണ് സമ്മേളന കാലാവധി. കഴിഞ്ഞ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ പരിഗണിച്ചിരുന്നില്ല.

 

 

ദേശീയ താല്‍പ്പര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ കാര്യപ്രസക്തമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. ഫലപ്രദമായ കാര്യങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ സമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: