അസമില്‍ 40 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്

Glint Staff
Mon, 30-07-2018 06:31:16 PM ;
Guwahati

 assam-nrc

അസമില്‍  ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) അവസാന കരട് പട്ടിക പുറത്ത് വന്നപ്പോള്‍ 40 ലക്ഷത്തിലധികം പേര്‍ പുറത്ത്.1951 ന് ശേഷം ഇതാദ്യമായിട്ടാണ് പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്നിന് ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ 1.9 കോടി ആളുകളുടേ പേരാണ് ഉള്‍പ്പെട്ടിരുന്നത്. 3.29 കോടി പേര്‍ നല്‍കിയ പൗരത്വത്തിനായുള്ള അപേക്ഷയില്‍ 2.89 പേരുടെ അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചത്. പട്ടികയില്‍ പേരില്ലാത്തവരുടെ പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 28 വരെ പരിഗണിക്കും.

 

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്താന്‍ എല്ലാ സൗകര്യവും ചെയ്യുമെന്നും പട്ടികയില്‍പെടാത്തവരെ  പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കിയ 40 ലക്ഷത്തോളം പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്. സംഭവത്തില്‍ പാര്‍ലമെന്റിലുള്‍പ്പെടെ വലിയ പ്രതിഷേമാണ് ഉയര്‍ന്നത്.
 

 

എന്നാല്‍ ചിലര്‍ ഭീതിയുടെ അന്തരീക്ഷം അനാവശ്യമായി സൃഷ്ടിക്കുകയാണെന്നും. കരട് പട്ടിക മാത്രമാണ് പുറത്തിറങ്ങിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. 1971 മാര്‍ച്ച് 25 ന് മുമ്പ് മുതല്‍ അസമില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്.

Tags: