എന്‍.ഡി.എ.യുടെ ഹരിവംശ് നാരായണ്‍ രാജ്യസഭാ ഉപാധ്യക്ഷന്‍

Glint Staff
Thu, 09-08-2018 02:45:22 PM ;
Delhi

harivansh-narayan

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെ.ഡി.യുവിലെ ഹരിവംശ് നാരായണ്‍ സിങിന് വിജയം. 125 വോട്ടാണ് ഹരിവംശ് നാരായണ്‍ സിങിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായകോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.

 

 

Tags: