തെലങ്കാനയില്‍ ബസ് മറിഞ്ഞ് 40 പേര്‍ മരിച്ചു

Glint Staff
Tue, 11-09-2018 03:43:11 PM ;
Hyderabad

 telangana-bus-accident

ANI

തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയിലെ കൊണ്ടഗട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ്  40 ലധികം പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. 18 പേര്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് ബസില്‍ 70പേരുണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

 

കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

 

 

Tags: