രഞ്ജന്‍ ഗോഗോയ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

Glint Staff
Fri, 14-09-2018 12:57:31 PM ;
Delhi

 ranjan-gogoi

സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. വരുന്ന ഒക്ടോബര്‍ മൂന്നിന് രഞ്ജന്‍ ഗോഗോയി ഔദ്യോഗികമായി ചുതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും.

 

2001ല്‍ ഗുവഹത്തി ഹൈകോടതി ജഡ്ജിയായ രഞ്ജന്‍ ഗോഗോയി തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ജഡ്ജിയായും 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ടിച്ചു. 2012ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അടുത്തവര്‍ഷം നവംബര്‍ 17വരെ അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും.

 

Tags: