സ്റ്റേഷനില്‍ വച്ച് പ്രതി പോലീസുകാരനെ അടിച്ചുകൊന്നു

Glint Staff
Wed, 12-09-2018 06:49:36 PM ;
Bhopal

 cop-attacked

മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലയില്‍ സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് പോലീസുകാരന്‍ മരിച്ചു. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.

 

സ്റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.സ്ഥലത്തെ ചന്തയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്വത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
 

ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ട് ഉദ്യോഗസ്ഥരേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതിയെയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പോലിസ് അറസ്റ്റുചെയ്തു.

 

Tags: