ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

Glint Staff
Fri, 14-09-2018 11:26:32 AM ;
Delhi

 nambi-narayanan

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. കേസില്‍ കുടുക്കിയ കാര്യം അന്വേഷിക്കാന്‍ മുന്‍സുപ്രീം കോടതി ജഡ്ജി ഡി.കെ ജെയ്‌നിന്റെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

 

തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് വിധി.

 

 

Tags: