ഗീര്‍ വനത്തില്‍ 11 സിംഹങ്ങള്‍ ചത്ത നിലയില്‍

Glint Staff
Fri, 21-09-2018 03:30:57 PM ;
Ahmedabad

gir lions

ഗുജറാത്തിലെ ഗീര്‍ വനത്തില്‍  കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ 11 സിംഹങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. ശ്വാസകോശ അണുബാധയും സിംഹങ്ങള്‍ തമ്മിലുള്ള പോരുമാണ് സംഭവത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മൂന്ന് പെണ്‍ സിംഹങ്ങളെയും രണ്ട് ആണ്‍ സിംഹങ്ങളെയും ആറ് കുട്ടികളെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

 

വംശനാശ ഭീഷണി നേരിടുന്ന ഏഷ്യാറ്റിക് വിഭാഗത്തിലുള്ള സിംഹങ്ങളാണ് ഗീര്‍ വനത്തിലുള്ളത്. ഏഷ്യാറ്റിക് സിംഹങ്ങളുള്ള ലോകത്തെ ഏക വനവും ഗീര്‍ വനമാണ്. 2015 കണക്കെടുപ്പ് പ്രകാരം 523 സിംഹങ്ങള്‍ മാത്രമാണ് വനത്തില്‍ അവശേഷിക്കുന്നത്.

 

Tags: