എയര്‍ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു

Glint Staff
Fri, 12-10-2018 12:10:14 PM ;
Chennai

trichy-airport

പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ട്രിച്ചി-ദുബായ് ബോയിങ്ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 136  യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

 

വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവമുണ്ടായത്. പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിന്‍ ചക്രങ്ങള്‍ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകരുകയും വിമാനത്താവളത്തിലെ ആന്റിനയ്ക്കും മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

 

Tags: