ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു

Glint Staff
Mon, 22-10-2018 04:21:09 PM ;
Bhubaneswar

രാജ്യത്ത് ഇതാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില കുതിച്ച് ഉയര്‍ന്ന് പെട്രോളിനെ മറികടന്നത്. ഇന്നലെ ഭൂവന്വശറില്‍ ഡീസലിന് ലിറ്ററിന് 80 രൂപ 78 പൈസയായിരുന്നു. അതേസമയം പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസ മാത്രമാണ് ഉണ്ടായിരുന്നത്. ലിറ്ററിന് 13 പൈസയാണ് ഡീസലിന് ഇന്നലെ പെട്രോളിനക്കാള്‍ കൂടുതലായായി ഉണ്ടായിരുന്നത്.

 

പെട്രോളിനും ഡീസലിനും തുല്യ നികുതി ഈടാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് ഒഡീഷ. തുടര്‍ച്ചയായി അഞ്ചു ദിവസം വില വര്‍ധിച്ചതോടെയാണ് ഡീസല്‍ വില പെട്രോളിനെ മറികടന്നത്.

 

Tags: