ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം

Glint Staff
Mon, 29-10-2018 06:30:18 PM ;
Delhi

delhi-pollution

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ നിരോധനം. സുപ്രീം കോടതി ഇന്ന് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കാന്‍ സുപ്രീം കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.

 

ഡല്‍ഹിയിലെ വായു മലനീകരണം അത്യന്തം അപകടകരമാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി. ഈ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ നേരത്തെ ഹരിത ട്രിബ്യൂണലും ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു.

 

Tags: