പതിനേഴുകാരനെ വിവാഹം കഴിച്ചു; ലൈംഗികപീഡനത്തിന് യുവതി അറസ്റ്റില്‍

Glint Staff
Fri, 30-11-2018 06:29:01 PM ;
Mumbai

lady-arrested

പ്രായപൂര്‍ത്തിയാകത്തെ ആണ്‍കുട്ടിയെ വിവാഹം കഴിച്ച ഇരുപത്തിരണ്ടുകാരിയെ ലൈംഗികപീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. മുംബൈയിലാണ് സംഭവം.

 

കഴിഞ്ഞ രണ്ട് വര്‍ഷമായി ആണ്‍കുട്ടിയുമായി യുവതി അടുപ്പത്തിലായിരുന്നു. പക്ഷേ ഈ ബന്ധത്തെ കുട്ടിയുടെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു.  എന്നാല്‍ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് യുവതി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആണ്‍കുട്ടി വീടുവിട്ടിറങ്ങുകയുമായിരുന്നു.

 

അമ്മയുടെ പരാതിയിന്മേല്‍ പോക്‌സോ കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി രണ്ടുതവണ വിവാഹമോചനം നേടിയതാണെന്നും അമ്മ പറയുന്നു.

 

പതിനേഴുകാരനില്‍ യുവതിക്ക് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. അറസ്റ്റിലായ യുവതിക്കൊപ്പം ജയിലിലാണ് കുഞ്ഞും. യുവതി ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

 

Tags: