ആധാര്‍ പിന്‍വലിക്കാനുള്ള സൗകര്യം വരുന്നതായി റിപ്പോര്‍ട്ട്

Glint Staff
Thu, 06-12-2018 12:35:52 PM ;
Delhi

aadhar

നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പടെ ആധാര്‍ നമ്പര്‍ പിന്‍വലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. ഈ സൗകര്യം സാധ്യമായാല്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിച്ചുവെച്ചിട്ടുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ ഉപയോക്താക്കാവും. ഇത് സംബന്ധിച്ച് ആധാര്‍ നിയമഭേദഗതിക്കായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.

 

ആധാറിന് നിയന്ത്രണങ്ങളോടെ നിയമസാധുത നല്‍കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആധാറിന് ഭരണഘടനാ സാധുത നല്‍കിയെങ്കിലും സേവനങ്ങള്‍ക്കെല്ലാം അത് നിര്‍ബന്ധമാക്കരുതെന്നായിരുന്നു സുപ്രീംകോടതി വിധി. ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് വേണമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനും തുടരാനും അവസരമൊരുക്കണമെന്നായിരുന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ആദ്യ നിര്‍ദേശം. എന്നാല്‍ ഈ സൗകര്യം എല്ലാ പൗരന്മാര്‍ക്കും നല്‍കണമെന്ന നിലപാടാണ് നിയമ മന്ത്രാലയം സ്വീകരിച്ചത്.

 

എന്നാല്‍  സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ സൗകര്യം എത്രത്തോളം ഫലപ്രദമാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പാന്‍കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.

 

 

Tags: