ബുലന്ദ്‌ശഹറിലെ പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതി യോഗേഷ് രാജ് പിടിയില്‍

Glint Staff
Thu, 06-12-2018 03:37:11 PM ;
Lucknow

yogesh-raj

ബുലന്ദ്‌ശഹറില്‍ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.

 

പോലീസ് ഇന്‍സ്പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു സുബോധ് കുമാര്‍ സിങ്.

 

 

 

Tags: